ADVERTISEMENT

ബെംഗളൂരു∙ അനുവദനീയമായ സമയ പരിധി ലംഘിച്ച് പ്രവർത്തിച്ചതിന് വിരാട് കോലി സഹ ഉടമയായ വൺ8 കമ്യൂൺ പബിനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്. കബൺ പാർക്കിന് സമീപം രത്നം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പബിനെതിരെയാണ് കബൺ പാർക്ക് പൊലീസ് കേസെടുത്തത്. ബെംഗളൂരു നഗരത്തിൽ അർധരാത്രി ഒരു മണിവരെയാണ് പബുകൾക്ക് പ്രവർത്തനാനുമതിയുള്ളത്. എന്നാൽ വൺ8 കമ്യൂണടക്കം നാല് പബുകൾ ഈ സമയപരിധി ലംഘിച്ച് പ്രവർത്തിച്ചുവെന്ന് പൊലീസ് കണ്ടെത്തി.

ജൂലൈ 6ന് രാത്രി ഒന്നരയോടെ കബൺ പാർക്ക് സബ് ഇൻസ്പെക്ടർ നടത്തിയ മിന്നൽ പരിശോധനയിലാണ് ചില പബുകൾ സമയ പരിധി ലംഘിച്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.  സംഭവത്തിൽ കേസെടുത്ത പൊലീസ്, പബ് മാനേജർക്കെതിരെ എഫ്ഐആർ രജിസ്ടർ ചെയ്തിട്ടുണ്ട്.

ഡൽഹിയിലും മുംബൈയിലും വിജയകരമായതിന്റെ പിന്നാലെയാണ് വിരാട് കോലിയുടെ സഹഉടമസ്ഥതയിലുള്ള വൺ8 കമ്യൂൺ കഴിഞ്ഞ വർഷം ഡിസംബറിൽ ബെംഗളൂരു നഗരത്തിലും പബ് ആരംഭിച്ചത്. തനിക്കേറെ പ്രിയപ്പെട്ട നഗരമാണ് ബെംഗളൂരുവെന്നും അതിനാലാണ് നഗരത്തിൽ പബ് ആരംഭിക്കുന്നതെന്നുമാണ് വിരാട് കോലി നേരത്തെ പറഞ്ഞത്. ബെംഗളൂരുവിന് പിന്നാലെ ഹൈദരാബാദിലും വൺ8 കമ്യൂൺ അടുത്തിടെ പബ് ആരംഭിച്ചിരുന്നു.

English Summary:

Virat Kohli co-owned One8 Commune operates beyond permitted hours in Bengaluru, FIR against manager

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com