ADVERTISEMENT

തിരുവനന്തപുരം∙ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തോല്‍വിയില്‍ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സിലിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു ബിനോയ് വിശ്വം.

 2019ലെ പരാജയത്തിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ചവര്‍ ഉദ്ഘാടനത്തിനു പിണറായിയുടെ പിന്നാലെ നടന്നിട്ടുണ്ട്. തോല്‍വി സംഭവിച്ചുവെന്ന് പറഞ്ഞ് ഒരാളെ ക്രൂശിക്കേണ്ട കാര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. തെറ്റ് ചൂണ്ടിക്കാട്ടിയതിന് എസ്എഫ്‌ഐയും എഐഎസ്എഫും തെരുവില്‍ പോരടിക്കേണ്ട. എന്നാല്‍, തെറ്റുകള്‍ കണ്ടാല്‍ ഇനിയും പറയണമെന്നും യോഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു.

പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അർഥം അറിയില്ലെന്നും തിരുത്താന്‍ തയാറാകണമെന്നും ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ സിപിഎമ്മിന്റെ ഭാഗത്തുനിന്നും ബിനോയിക്കെതിരെ വലിയ തോതിലുള്ള വിമർശനമുണ്ടായി. സിപിഐ സംസ്ഥാന കൗണ്‍സിലിലെ ചര്‍ച്ചയില്‍ ബിനോയ് വിശ്വം പിണറായിക്കെതിരെയും എസ്എഫ്‌ഐക്കെതിരെയും മൃദുസമീപനം സ്വീകരിച്ചത് ശ്രദ്ധേയമാണ്.

English Summary:

Binoy Vishwam Urges SFI and AISF to Stop Street Clashes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com