ADVERTISEMENT

ഡോംബിവലി∙ മുംബൈയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. ഡോംബിവലിയിലെ ഗ്ലോബ് സ്റ്റേറ്റ് കെട്ടിടത്തിലെ ശുചീകരണ ജീവനക്കാരിയായ നാഗിനാ ദേവി മാഞ്ചിറാമാണ് സുഹൃ‍ത്ത് അബദ്ധത്തിൽ പിടിച്ച് തള്ളിയതിനെ തുടർന്നു താഴെ വീണ് മരിച്ചത്. തമാശയ്ക്ക് സുഹൃത്ത് ചെയ്ത പ്രവർത്തിക്കിടെ കെട്ടിടത്തിനുള്ളിലെ നടുത്തളത്തിലേക്ക് മൂന്നാം നിലയിൽ നിന്ന് യുവതി വീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയോടെ കെട്ടിടത്തിലെ മൂന്നാം നിലയിൽ സുഹൃത്തുക്കൾക്കൊപ്പം സംസാരിക്കുകയായിരുന്നു നാഗിനാ ദേവി. നടുത്തളത്തിനു സമീപത്തെ ഉയരം കുറഞ്ഞ ചുമരിലിരിക്കുകയായിരുന്ന നാഗിനയുടെ മുന്നിലേക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചായുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതോടെ നില തെറ്റിയ നാഗിന നടുത്തളത്തിലൂടെ താഴേയ്ക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരാളും നാഗിനയ്ക്കൊപ്പം നിലതെറ്റി താഴേക്ക് വീഴാൻ പോയെങ്കിലും ഇയാളെ മറ്റുള്ളവർ ചേർന്ന് വലിച്ചു കയറ്റി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

Tragic Accident in Mumbai: Young Woman Falls from Building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com