ADVERTISEMENT

കൊച്ചി∙ സ‍ർക്കാർ ഉദ്യോഗസ്ഥർ വാഹനങ്ങളിൽ അനധികൃതമായി സർക്കാർ മുദ്രയുള്ള ബോർഡ് ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ  കർശന നടപടിയെടുക്കണമെന്ന് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോ‍ൻ എന്നിവരുടെ ബെ‍ഞ്ച് വ്യക്തമാക്കി. 

കസ്റ്റംസ്, സെൻട്രൽ എക്സൈസ്, ആദായനികുതി ഉദ്യോഗസ്ഥരൊക്കെ ഇത്തരത്തിൽ അനധികൃതമായി ബോർഡുകൾ വച്ചിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും കോടതി ആരാഞ്ഞു. വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തുന്നതുൾപ്പെടെയുള്ള വിഷയവുമായി ബന്ധപ്പെട്ട ഹർജികളാണു പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. കേസ് വീണ്ടും ഈ മാസം 23ന് പരിഗണിക്കും.  

എറണാകുളത്ത് ഇത്തരം സർക്കാർ മുദ്രകൾ അനധികൃതമായി ഉപയോഗിക്കുന്നത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലാണെങ്കിൽ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരാണെന്ന് കോടതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തിക്കൊണ്ടുള്ള ബോർഡ് വയ്ക്കുന്നത് നിയമവിരുദ്ധമാണ്. നേരത്തെ ചവറ കെഎംഎംഎൽ എംഡിയുടെ വാഹനം ആലുവ മേൽപ്പാലത്തിലൂടെ ഫ്ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ പാഞ്ഞ സംഭവം കോടതി മുൻപാകെ എത്തിയിരുന്നു. ഈ വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഓഫിസറുടെ പരിശോധന റിപ്പോർട്ട് 23ന് ഹാജരാക്കാനും കോടതി നിർദേശിച്ചു. ആകാശ് തില്ലങ്കേരി യാത്ര ചെയ്ത് വിവാദത്തിലായ രൂപമാറ്റം വരുത്തിയ വാഹനം മജിസ്ട്രേട്ടിനു മുന്നിൽ തുടർനടപടികൾക്കായി ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

English Summary:

Ruling Issued Against Government Boards on Vehicles by High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com