ADVERTISEMENT

ഗോണ്ട∙ ഉത്തർപ്രദേശിലെ ഗോണ്ടയിൽ ചണ്ഡിഗഡ് – ദിബ്രുഗഡ് എക്സ്പ്രസിന്റെ 8 ബോഗികൾ പാളം തെറ്റി. അപകടത്തിൽ 4 പേർ മരിച്ചു, 20 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് ചണ്ഡിഗഡിൽ നിന്നു ഗോരഖ്പുർ വഴി അസമിലെ ദിബ്രുഗഡിലേക്കു പോവുകയായിരുന്ന ട്രെയിന്‍ ഗോണ്ടയിലെ ജിലാഹി സ്റ്റേഷനു സമീപം പാളം തെറ്റി മറിഞ്ഞു വീണത്. തുടർന്ന് ഈ വഴിയുള്ള രണ്ടു ട്രെയിനുകൾ റദ്ദാക്കുകയും 11 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു.

സംഭവസ്ഥലത്ത് 40 പേരടങ്ങുന്ന മെഡിക്കൽ സംഘവും 15 ആംബുലൻസുകളും സജ്ജമാണെന്ന് ഉത്തര്‍പ്രദേശ് ദുരിതാശ്വാസ കമ്മിഷണർ ജി.എസ്.നവീൻ കുമാർ അറിയിച്ചു. പാളം തെറ്റുന്നതിനു മുൻപായി ബോഗികളിലൊന്നിൽനിന്നും പൊട്ടിത്തെറി ശബ്ദം കോട്ടതായി ലോക്കോ പൈലറ്റ് ദേശീയമാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.

അപകടത്തിൽ റെയിൽവെ മന്ത്രാലയത്തെ കുറ്റപ്പെടുത്തി തൃണമൂൽ കോൺഗ്രസ് എംപിമാർ രംഗത്തെത്തി. ഇന്ത്യന്‍ റെയിൽവേയ്ക്ക് മന്ത്രി നാണക്കേടുണ്ടാക്കുന്നെന്നും കവച് സുരക്ഷാ സംവിധാനം നടപ്പാക്കുന്നതിനു മുൻഗണന നൽണമെന്നും എംപി മഹുവ മൊയ്ത്ര പറഞ്ഞു.

English Summary:

Train Accident: 15 Bogies of Chandigarh-Dibrugarh Express Derail in Gonda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com