ADVERTISEMENT

ഗാന്ധിനഗർ∙ ഗുജറാത്തിൽ 7 പേർക്ക് കൂടി ചന്ദിപുര വൈറസ് (സിഎച്ച്പിവി) സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 58 ആയി. സംസ്ഥാനത്ത് വൈറസ് ബാധിച്ച് ഇതുവരെ 20 പേരുടെ മരണവും റിപ്പോർട്ട് ചെയ്തതായി ഗുജറാത്ത് സർക്കാർ അറിയിച്ചു. 

സബർകാന്ത, ആരവല്ലി, പഞ്ച്മഹൽ, മോർബി, വഡോദര ജില്ലകളിൽ ഓരോരുത്തർക്കും മെഹ്‌സാനയിൽ രണ്ട് പേർക്കുമാണ് കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ജൂലൈ ഒന്നിനാണ് ചന്ദിപുര വൈറസ് ഗുജറാത്തിൽ സ്ഥിരീകരിച്ചത്. മരിച്ചവരുടെ സാംപിളുകൾ പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയച്ചാണ് പരിശോധിക്കുന്നത്.

മുഖ്യമായും കുട്ടികളെ ബാധിക്കുന്ന ഈ വൈറസിന് ഇന്ത്യയില്‍ കണ്ടുവരുന്ന തീവ്ര മസ്‌തിഷ്‌കവീക്കവുമായും ബന്ധമുണ്ട്. അണുവാഹകരായ സാൻഡ് ഫ്ലൈ കടിക്കുന്നതിലൂടെയാണ്‌ വൈറസ് മനുഷ്യരിലേക്ക് പടരുന്നതെന്നാണ് നിഗമനം. 9 മാസം മുതല്‍ 14 വയസ്സ്‌ വരെയുള്ള കുട്ടികളെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ചന്ദിപുര വെസിക്കുലോവൈറസ്‌ (സിഎച്ച്‌പിവി) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആര്‍എന്‍എ വൈറസ്‌, പേവിഷബാധയുണ്ടാക്കുന്ന റാബിസ്‌ വൈറസിന്റെ കുടുംബമായ റാബ്‌ഡോവിറിഡയില്‍ ഉള്‍പ്പെടുന്നതാണ്. മഹാരാഷ്ട്രയിലെ ചന്ദിപുര ഗ്രാമത്തില്‍ 1965ലാണ്‌ ഈ വൈറസ്‌ ആദ്യമായി കണ്ടെത്തിയത്‌.

English Summary:

Confirmed CHPV cases rise to 7, 58 suspected to be infected, says govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com