ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം അപകടാവസ്ഥയിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതിന് പ്രധാന കാരണം മാലിന്യ നീക്കം നിലച്ചതാണെന്നും സതീശൻ ആരോപിച്ചു. മഴക്കാല പൂർവ ശുചീകരണം നടന്നില്ലെന്നും അതിനാലാണ് രോഗങ്ങൾ പെരുകുന്നത്. കേരളത്തിൽ കോവിഡ് സജീവമാണെന്നും പരിശോധനകൾ നടക്കുന്നില്ലെന്നും സതീശൻ ആരോപിച്ചു. നിപ്പ ബാധിച്ച് ചികിത്സിയിലായിരുന്ന പതിനാലുകാരൻ കോഴിക്കോട്ട് മരിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

കോളറ, മഞ്ഞപ്പിത്തം, മലമ്പനി തുടങ്ങിയ രോഗങ്ങളും പടരുകയാണ്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി തവണ നിയമസഭയിൽ മുന്നറിയിപ്പുകൾ നൽകിയെങ്കിലും സർക്കാർ അതെല്ലാം അവഗണിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി. പകർച്ചവ്യാധികൾ പടരുന്നുവെന്ന തങ്ങളുടെ ചോദ്യങ്ങൾക്ക് അവാർഡ് വാങ്ങിയെന്നാണ് ചിലർ നിയമസഭയിൽ മറുപടി പറഞ്ഞതെന്നും സതീശൻ പറഞ്ഞു. എല്ലാവരും സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
 

English Summary:

Kerala Faces Health System Emergency: VD Satheesan Highlights Rise in Infectious Diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com