ADVERTISEMENT

ന്യൂഡൽഹി∙ റീൽസ് ഇടാൻ ഡിഎസ്എൽആർ ക്യാമറ വാങ്ങാനായി സ്വർണം മോഷ്ടിച്ച വീട്ടുജോലിക്കാരി ഡൽഹിയിൽ അറസ്റ്റിൽ. സ്വന്തം യൂട്യൂബ് ചാനലിനായി വിഡിയോകൾ ചിത്രീകരിക്കാൻ നിക്കോണിന്റെ ഡിഎസ്എൽആർ ക്യാമറ വാങ്ങാനായിരുന്നു നീതു യാദവിന്റെ (30) ശ്രമം. ഇതിനായി ലക്ഷങ്ങൾ വിലവരുന്ന സ്വർണവും വെള്ളിയും ഉൾപ്പെടുന്ന ആഭരണങ്ങൾ മോഷ്ടിക്കുകയാണു നീതു എളുപ്പവഴിയായി കണ്ടെത്തിയത്. ഡൽഹി പൊലീസിന്റെ ദ്വാരക ജില്ലയിലെ ആന്റി ബർഗ്ലറി സെൽ ആണ് ഞായറാഴ്ച നീതുവിനെ അറസ്റ്റ് ചെയ്തത്.

ദ്വാരകയിലെ ആഡംബര ബംഗ്ലാവിന്റെ ഉടമ ജൂലൈ 15നാണു വീടു കൊള്ളയടിക്കപ്പെട്ടുവെന്നു പൊലീസിൽ പരാതിപ്പെട്ടത്. സ്വർണത്തിന്റെ ബ്രേസ്‌ലെറ്റ്, വെള്ളിയുടെ മാല, മറ്റ് ആഭരണങ്ങൾ എന്നിവ കളവു പോയെന്നായിരുന്നു പരാതി. കുറച്ചുദിവസങ്ങൾക്കു മുൻപുവരെ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായും അയാൾ പറഞ്ഞിരുന്നു. മൊബൈലിൽ വിളിച്ചപ്പോൾ നീതുവിന്റെ നമ്പർ സ്വിച്ഡ് ഓഫ് ആയിരുന്നു. അവർ നൽകിയിരുന്ന വിലാസം വ്യാജവുമായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങളും മറ്റും അന്വേഷിച്ചാണു നീതുവിനെ കണ്ടെത്തിയത്. ബാഗുമായി ഡൽഹിയിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. 

രാജസ്ഥാൻ സ്വദേശിയായ നീതു, ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കവയ്യാതെയാണ് ഡൽഹിയിലേക്കു പോന്നതെന്നും വീട്ടുജോലിക്കാരിയായതെന്നുമാണു മൊഴി നൽകിയത്. ഇതിനിടെ ഇൻസ്റ്റഗ്രാമിൽ റീലുകൾ ഇടാൻ തുടങ്ങി. കൂടുതൽ വരുമാനം ലഭിക്കണമെങ്കിൽ ഡിഎസ്എൽആർ ക്യാമറ ഉൾപ്പെടെ ഉപയോഗിച്ച് ഷൂട്ട് ചെയ്യണമെന്ന് ഉപദേശം കേട്ടതുകൊണ്ടാണ് കളവിന് ഇറങ്ങിയതെന്നും അവർ മൊഴി നൽകി.

English Summary:

Housemaid Arrested in Delhi for Stealing Gold to Fund YouTube Ambitions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com