ADVERTISEMENT

കണ്ണൂർ∙ 9 ദിവസമായി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോളയാട് മേനച്ചോടിയിലെ തയ്യിൽ വീട്ടിൽ റെനിമോൻ യേശുരാജ് (ഷിബി–35) ആണ് മരിച്ചത്. കോളയാട് സെന്റ് കോർണേലിയസ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയിലാണ് മൃതദേഹം. യേശുരാജ്– നിർമല ദമ്പതികളുടെ മകനാണ്.

ജൂലായ് 16 മുതൽ റെനിമോനെ കാണാനില്ലായിരുന്നു. ചെറുവാഞ്ചേരി  ചെങ്കൽ പണയിൽ ലോറി ഡ്രൈവറായിരുന്നു റെനിമോൻ. ഇദ്ദേഹം ഉപയോഗിച്ചിരുന്ന ബൈക്ക് മേനച്ചോടി റോഡ് സൈഡിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കണ്ണവം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സഹോദരങ്ങൾ: പ്രിൻസ്, വിപിൻ

English Summary:

Youth found dead, Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com