ADVERTISEMENT

വാഷിങ്ടൻ∙ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് യഹൂദ വിരോധിയാണെന്ന് ആരോപിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. കമല നവജാത ശിശുക്കളുടെ കൊലപാതകത്തിന് അനുവാദം നൽകുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു. ദക്ഷിണ ഫ്ലോറിഡയിൽ നടന്ന ഒരു മതപരിപാടിക്കിടയിലാണ് ട്രംപിന്റെ ആരോപണം.

‘‘അവർക്ക് ജൂതന്മാരെ ഇഷ്ടമല്ല. ഇസ്രയേൽ ഇഷ്ടമല്ല. അതങ്ങനെയാണ്, അതങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും. അവർ മാറാൻ പോകുന്നില്ല.’’– ട്രംപ് പറഞ്ഞു.

ബുധനാഴ്ച യുഎസ് കോൺഗ്രസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസംഗിച്ചിരുന്നു. എന്നാൽ ഈ ചടങ്ങിൽ കമലയ്ക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് കമലയ്ക്കെതിരെ ട്രംപ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജോ ബൈഡൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് മത്സര രംഗത്തെത്തിയ കമല വിവാഹം കഴിച്ചിരിക്കുന്നത് ഒരു ജൂതനെയാണ്.

English Summary:

'She Doesn't Like Jewish People': Trump Accuses Kamala Harris Of Anti-Semitism In Campaign Speec

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com