ADVERTISEMENT

ശ്രീനഗർ∙ ദോഡ ഭീകരാക്രമണം നടത്തിയ മൂന്നു ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് ജമ്മു കശ്മീർ പൊലീസ്. ഭീകരപ്രവർത്തകരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് ഉറപ്പുനൽകിയിട്ടുണ്ട്.

ജൂലൈ 16ന് നടന്ന ഭീകരാക്രമണത്തിൽ‌ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നു. തുടർന്ന് നിരവധി ഭീകരാക്രമണങ്ങൾക്കാണ് ജമ്മു കശ്മീർ സാക്ഷ്യം വഹിച്ചത്. കുൽഗാം ജില്ലയിൽ ആറു ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ജൂൺ 26ന് ദോഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥർ മൂന്നുഭീകരരെ വധിച്ചിരുന്നു.

English Summary:

J&K Police release sketches of 3 terrorists involved in Doda attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com