ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 23 ലക്ഷവും ചാണകക്കുഴിക്കു 4.40 ലക്ഷവും ചെലവാക്കി. ഏറ്റവും കൂടുതൽ തുകയുടെ നിർമാണക്കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ്. 2021 മുതൽ ചെലവഴിച്ച തുകയുടെ കണക്കാണു നിയമസഭയിൽ വെളിപ്പെടുത്തിയത്.

ക്ലിഫ് ഹൗസിലെ നിർമാണങ്ങൾക്കായി മരാമത്തു വകുപ്പ് 3 വർഷത്തിനിടെ ചെലവാക്കിയത് 1.80 കോടി രൂപയാണ്. ഏറ്റവും കൂ‌ടുതൽ തുകയായതു സെക്യൂരിറ്റി ഗാർഡ് റൂം നിർമിക്കാനാണ്. 98 ലക്ഷം രൂപ. ലിഫ്റ്റ് വയ്ക്കാൻ 17 ലക്ഷവും ലിഫ്റ്റ് വച്ചപ്പോൾ പൈപ്‌ലൈൻ മാറ്റാനായി 5.65 ലക്ഷവും വേണ്ടിവന്നു. 12 ലക്ഷമാണു ക്ലിഫ് ഹൗസിലെ പെയ്ന്റിങ് ചെലവ്. 2 തവണയായി ശുചിമുറി നന്നാക്കാൻ 2.95 ലക്ഷം മുടക്കി. ബാക്കിയുളള പണികളുടെ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്. 

English Summary:

Major Expenditure Revealed: 27.4 Lakhs Spent on Cow Shed at Cliff House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com