ADVERTISEMENT

മലപ്പുറം∙ ആരോഗ്യമന്ത്രി വീണാ ജോർജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ ഇന്നു രാവിലെ ഏഴു മണിക്കാണ് അപകടം. എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. 

ചെറിയ പരുക്കുകളോടെ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എക്സ്റേ ഉൾപ്പെടെ എടുക്കാൻ ഡോക്ടർമാർ നിർദേശം നൽകി. ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടിയിലേക്ക് പോകുകയായിരുന്നു മന്ത്രി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com