ADVERTISEMENT

1. കോഴിക്കോട്∙ കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലാണ് മുഖ്യമന്ത്രി എത്തിയത്. ബന്ധുക്കളുമായി സംസാരിച്ച ശേഷം അദ്ദേഹം മടങ്ങി. ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അര്‍ജുന്റെ സഹോദരി പറഞ്ഞു.

വായിക്കാം: ‘പറ്റുന്നതിന്റെ പരമാവധി ചെയ്യും’; ഷിരൂരിൽ കാണാതായ അര്‍ജുന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

2. മേപ്പാടി∙ വയനാട്ടിലെ ദുരിതബാധിത മേഖലയിൽ ജനങ്ങൾക്ക് ആശ്വാസമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ അദേഹം സന്ദര്‍ശിച്ചു. ഇന്നു രാവിലെയാണു സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. പ്രദേശങ്ങൾ സന്ദര്‍ശിച്ച ശേഷം രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സുരേഷ് ഗോപി സംസാരിച്ചു.

വായിക്കാം: ‘ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കും’; സുരേഷ് ഗോപി വയനാട്

3. മുണ്ടക്കൈ ∙ ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നത് വ്യാജ പ്രചാരണമാണെന്നു വയനാട് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ. ദിവസവും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ പുറത്തുള്ളവര്‍ക്കോ ഭക്ഷണം പാചകം ചെയ്ത് നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ല.

വായിക്കാം: ‘വയനാട്ടിൽ 5500 പേർക്ക് ഉച്ചഭക്ഷണം എത്തിച്ചു; നേരിട്ട് വിതരണം ചെയ്യാന്‍ ആരെയും സമ്മതിക്കില്ല’

4. കൊച്ചി∙ സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാ‍ർക്കെതിരെ പൊലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇൻഫോ‍പാ‍ർക്ക് പൊലീസിന്റെ നടപടി. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

വായിക്കാം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം; അഖിൽ മാരാർക്കെതിരെ പൊലീസ് കേസ്

5. തിരുവനന്തപുരം∙ പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ്. അംബികയുടെ മകന്‍ വിനീത് മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചാണ് വിനീത് (34) മരിച്ചത്. പുലർച്ചെ 5.30നു പള്ളിപ്പുറം മുഴിത്തിരിയാവട്ടത്തായിരുന്നു അപകടം.

വായിക്കാം: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന്‍ മരിച്ചു

English Summary:

Daily News Wrap August 04 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com