ADVERTISEMENT

കോഴിക്കോട്∙ ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫിസറെ നിയോഗിക്കുമെന്നും ഒരാഴ്ചയ്ക്കകം റോഡുകളുടെയും പാലങ്ങളുടെയും നിർമാണ ജോലികൾ ആരംഭിക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വയനാട് ദുരന്തം കാരണം പുറംലോകം ശ്രദ്ധിക്കപ്പെടാതെ പോയ ദുരന്തമാണ് വിലങ്ങാട്ടേതെന്നും വീടുകളും കടകളും കെട്ടിടങ്ങളും കൃഷിയിടങ്ങളുമെല്ലാം വ്യാപകമായി നശിച്ചെന്നും മന്ത്രി പറഞ്ഞു.

‘‘മരണം ഒന്നിൽ ഒതുങ്ങിയെങ്കിലും ജനജീവിതം ആകെ താറുമാറായ വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണ്. ഇക്കാര്യത്തിൽ എംപി, എംഎൽഎ, പഞ്ചായത്തുകൾ തുടങ്ങി എല്ലാവരുമായി സഹകരിച്ചു കൂട്ടായി നീങ്ങും.’’– മന്ത്രി പറഞ്ഞു.

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൊവ്വാഴ്ച പുലർച്ചെയാണ് വിലങ്ങാട്ടും ഉരുൾ പൊട്ടിയത്. വിലങ്ങാട് 9 തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നു നാട്ടുകാര്‍ പറയുന്നു. 13 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 60 വീടുകള്‍ക്ക് കേടുപാടുണ്ടായി. ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ കുമ്പളച്ചോല ഗവ.എൽപി സ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ കുളത്തിങ്കൽ കെ.എ.മാത്യുവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി.

മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഷാഫി പറമ്പിൽ എംപി എന്നിവർ വിലങ്ങാട്ടെ ഉരുൾപൊട്ടൽ പ്രദേശം സന്ദർശിച്ചപ്പോൾ. Photo: Special Arrangement
മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഷാഫി പറമ്പിൽ എംപി എന്നിവർ വിലങ്ങാട്ടെ ഉരുൾപൊട്ടൽ പ്രദേശം സന്ദർശിച്ചപ്പോൾ. Photo: Special Arrangement
English Summary:

Vilangad Landslide: PA Mohammed Riyas About Rebuild MIssion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com