ADVERTISEMENT

കോഴിക്കോട്∙ കുറ്റ്യാടി–കോഴിക്കോട്  സംസ്ഥാന പാതയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി ചക്ര സ്തംഭന സമരം നടത്തി. തലക്കുളത്തൂർ കച്ചേരിയിൽ നടത്തിയ ചക്ര സ്തംഭന സമരം ബിജെപി ജില്ലാപ്രസിഡന്റ് വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു.

ദേശീയപാതയിൽ സെൽഫിയെടുത്ത് അവകാശവാദമുന്നയിക്കുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, പത്ത് വർഷമായി റീടാറിങ് പോലും നടത്താത്ത ഈ സംസ്ഥാനപാതയുടെ പുനർനിർമ്മാണം നടത്താൻ പദ്ധതി നടപ്പിലാക്കണമെന്ന് വി.കെ.സജീവൻ ആവശ്യപ്പെട്ടു. 

പുനർനിർമാണത്തിന് ഫണ്ട് അനുവദിക്കുക, സ്ഥലമേറ്റെടുക്കുക,  പുതിയ അലൈൻമെന്റ് പൂർത്തിയാക്കുക തുടങ്ങിയവ നടത്തി റോഡ് വികസനം ഉറപ്പുവരുത്തേണ്ടത് ജില്ലയുടെ മന്ത്രി കൂടിയായ മുഹമ്മദ് റിയാസിന്റെ ബാധ്യതയാണ്. ഒട്ടേറെ സ്ഥലങ്ങളിൽ വലിയ കുഴികൾ‍ രൂപപ്പെട്ടതിനാൽ  യാത്രക്കാർ ദിവസങ്ങളായി ദുരിതത്തിലാണ്. 

കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നതും അപകടങ്ങളുടെ എണ്ണം വർധിക്കുന്നതും നിത്യസംഭവമായിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നും  ക്വാറിയിലെ പൊടി  കൊണ്ടുവന്നിട്ട് കുഴിമൂടി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന കലാപരിപാടി അനുവദിക്കില്ലെന്നും വി.കെ സജീവൻ പറഞ്ഞു. 

English Summary:

BJP Stages Protest Demanding Repairs on Kuttyadi-Kozhikode Highway, PWD Minister Riaz Criticized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com