ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവജിയുടെ പാദങ്ങളിൽ തലതൊട്ട് മാപ്പു ചോദിക്കുന്നു. ഈ സംഭവം വേദനിപ്പിച്ച എല്ലാവരോടും മാപ്പു ചോദിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഛത്രപതി ശിവജി മഹാരാജിനെ തങ്ങളുടെ ദൈവമായി കണക്കാക്കുന്നവരെ ഈ സംഭവം ആഴത്തിൽ വേദനിപ്പിച്ചു എന്നറിയാം. അവരോട് തലകുനിച്ച് മാപ്പു ചോദിക്കുന്നു. നമ്മുടെ വിശ്വാസങ്ങൾ വ്യത്യസ്തമാണ്. എന്നാൽ നമ്മളെ സംബന്ധിച്ച് നമ്മുടെ ആരാധനാ മൂർത്തിയേക്കാൾ വലുതായി ഒന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കഴിഞ്ഞ ഡിസംബറിൽ നാവികസേനാ ദിനാഘോഷ വേളയിൽ മൽവാനിലെ രാജ്കോട്ട് കോട്ടയിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകർന്നുവീണത്. മഹാരാഷ്ട്ര നേവിയും ശിവജിയും സമുദ്രസുരക്ഷയ്ക്കും പ്രതിരോധ മേഖലയ്ക്കും നൽകിയ സംഭാവനകളോടുള്ള ആദരസൂചകമായാണ് പ്രതിമ സ്ഥാപിച്ചത്. 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് ഒടിഞ്ഞുവീണത്. പീഠത്തിൽനിന്ന് ഒടിഞ്ഞുവീണ പ്രതിമ കഷണങ്ങളായി ചിതറിപ്പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിമ നിർമിച്ച സ്ട്രക്ചറൽ കൺസൾട്ടന്റ് ചേതൻ പാട്ടീലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 

സംഭവം അന്വേഷിക്കാൻ നാവികസേനയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര സർക്കാർ പ്രതിനിധികളെയും സാങ്കേതിക വിദഗ്ധരെയും ഉൾക്കൊള്ളിച്ചുള്ള സംയുക്ത സാങ്കേതിക കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്. അതേസമയം, പ്രതിമ നിർമിച്ചതിൽ അഴിമതിയുണ്ടെന്നാരോപിച്ച് പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യം രംഗത്തെത്തി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

English Summary:

PM Modi Apologizes For Shivaji Maharaj's Statue Collapse In Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com