ADVERTISEMENT

കൊച്ചി ∙ പാലക്കാട്, എറണാകുളം ജില്ലകളിലായി സഭാതർക്കം നിലനിൽക്കുന്ന 6 പള്ളികൾ ഏറ്റെടുക്കാൻ കലക്ടർമാർക്കു ഹൈക്കോടതി നിർദേശം നൽകി. ഓടക്കാലി സെന്റ് മേരീസ് പള്ളി ഓർത്തഡോക്സ് സഭയ്ക്കു കൈമാറുന്ന വിഷയത്തിലുൾപ്പെടെയുള്ള കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് വി.ജി.അരുൺ.

എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, പോത്താനിക്കാട് സെന്റ് ജോൺസ് ബെസ്ഫാഗെ ഓർത്തഡോക്സ് സിറിയൻ പള്ളി, മഴുവന്നൂർ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി, പാലക്കാട് ജില്ലയിലെ മംഗളം ഡാം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എരിക്കിൻചിറ സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളി, ചെറുകുന്നം സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി എന്നീ പള്ളികൾ ഏറ്റെടുക്കാനാണു കലക്ടർമാർക്കു ഹൈക്കോടതി നിർദേശം നൽകിയത്. 

ഹർജി ഇനി പരിഗണിക്കുന്ന അടുത്ത മാസം 30നു മുൻപ് ഇതു സംബന്ധിച്ച റിപ്പോർട്ട് കലക്ടർമാർ നൽകണം. കലക്ടർമാരെ സഹായിക്കാനായി എറണാകുളം, പാലക്കാട് ജില്ലാ പൊലീസ് മേധാവിമാർ മതിയായ സേനയെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു.

English Summary:

High Court Intervention: Collectors to Manage Disputed Churches in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com