ADVERTISEMENT

തിരുവനന്തപുരം∙ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇ.പി. ജയരാജനു പരിമിതികൾ ഉണ്ടായിരുന്നുവെന്നും അതിനാലാണ് മാറ്റത്തിനു തീരുമാനിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പു ഘട്ടത്തിൽ നടത്തിയ പ്രസ്താവനകളും ജയരാജനെ മാറ്റാൻ കാരണമായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ചകളിലെ നിലപാടുകളുടെ ഭാഗമായാണ് എൽഡിഎഫ് കൺവീനറുടെ മാറ്റമെന്നും ഗോവിന്ദൻ പറഞ്ഞു. പ്രകാശ് ജാവഡേക്കറുമായി ജയരാജൻ കൂടിക്കാഴ്ച നടത്തിയ ചോദ്യങ്ങളിൽ നിന്നും  ഗോവിന്ദൻ ഒഴിഞ്ഞുമാറി.

ജയരാജനെതിരെ സ്വീകരിച്ചതു സംഘടനാ നടപടിയല്ല. കേന്ദ്ര കമ്മിറ്റി അംഗമായി അദ്ദേഹം തുടരും. എല്ലാം പരിശോധിച്ച ശേഷമാണ് ഈയൊരു നിലപാടിലേക്ക് എത്തിയത്. സംഘടനാപരമായ കാര്യം മാധ്യമങ്ങളോടു പറയേണ്ട കാര്യമില്ല. തീരുമാനങ്ങളാണു മാധ്യമങ്ങളോട് പറയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

പി.കെ. ശശിക്കെതിരെ നടപടി പാർട്ടി അംഗീകരിച്ചിട്ടുണ്ട്. കെടിഡിസി ചെയർമാൻ സ്ഥാനം പാർട്ടിയുടെ ഭാഗമല്ല. അത് സർക്കാർ സംവിധാനത്തിന്റെ ഭാഗമാണ്. ശശിക്കെതിരായ നടപടിയുടെ കാരണം പുറത്തു പറയേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

English Summary:

MV Govindan on LDF convener replacement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com