ADVERTISEMENT

കൊച്ചി∙ പീഡന കേസിൽ എംഎൽഎ മുകേഷിന്റെ വീട്ടിൽ തെളിവെടുപ്പ്. കൊച്ചി മരടിലെ വീട്ടിലാണു തെളിവെടുപ്പ്. മുകേഷിനെതിരെ ലൈംഗികാതിക്രമം ഉന്നയിച്ച പരാതിക്കാരിയെ വീട്ടിലെത്തിച്ചാണു പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും വീടിന്റെ താക്കോൽ മുകേഷ് നേരത്തെ കൈമാറിയിരുന്നില്ല. ഇതോടെ ഇന്നലെ വൈകിട്ട് വീട്ടിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങിയിരുന്നു.

മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. എന്നാൽ മുകേഷ് രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നാണു സിപിഎം നിലപാട്. കോടതിയിലെത്തിയാൽ കേസ് തന്നെ ഇല്ലാതാകാനുള്ള സാധ്യത അടക്കം സിപിഎം മുന്നിൽ കാണുന്നുമുണ്ട്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക്മെയിലിങ്ങിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണു മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞിരിക്കുന്നത്. നടി അയച്ച വാട്സാപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

English Summary:

Evidence collected MLA Mukesh house Kochi assault allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com