ADVERTISEMENT

കോഴിക്കോട്∙ മലയാള സിനിമയെ ബാധിച്ച കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെയെന്ന് നടി മഞ്ജു വാരിയർ. എല്ലാം കലങ്ങി തെളിയട്ടെയെന്നും പ്രേക്ഷകരുടെ സ്‌നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം തനിക്കോ മലയാള സിനിമയ്‌ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും മഞ്ജു പറഞ്ഞു. താമരശേരിയിൽ മൈജിയുടെ ഷോറൂം ഉദ്ഘാടനത്തിനിടെ ആയിരുന്നു താരത്തിന്റെ പരാമർശം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണു മഞ്ജുവിന്റെ പരസ്യ പ്രതികരണം.

‘‘ഞാനും ടൊവിനോയുമൊക്കെ ഇന്നിവിടെ വന്നു നില്‍ക്കാന്‍ കാരണം മലയാള സിനിമയാണ്. വാര്‍ത്തകളിലൂടെ നിങ്ങള്‍ കാണുന്നുണ്ടാവും, ചെറിയൊരു സങ്കടമുള്ള ഘട്ടത്തിലൂടെയാണ് മലയാള സിനിമ കടന്നുപോകുന്നത്. അതെല്ലാം കലങ്ങി തെളിയട്ടെ. കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെ. നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം എനിക്കോ മലയാള സിനിമയ്‌ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല’’ – മഞ്ജു പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വിവാദങ്ങൾക്കിടെ സിനിമയുടെ ലൊക്കേഷനില്‍ സുരക്ഷയൊരുക്കിയില്ലെന്ന് ആരോപിച്ച് മഞ്ജുവിനും നിര്‍മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെ നടി ശീതള്‍ തമ്പി വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. അഞ്ചേമുക്കാല്‍ കോടി നഷ്ടപരിഹാരം ആവശ്യപ്പൈട്ടാണ് നോട്ടിസ് അയച്ചത്.

English Summary:

Manju Warrier optimistic about Malayalam film industrys future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com