ADVERTISEMENT

ജോർജിയ (യുഎസ്) ∙ അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലെ സ്കൂളിലുണ്ടായ വെടിവ്യ്പിൽ നാലു പേർ കൊല്ലപ്പെട്ടു. ഒൻപതു പേർക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ വിദ്യാർഥികളും രണ്ടു പേർ അധ്യാപകരുമാണെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു മാറ്റി.

(Photo: AFP)
(Photo: AFP)

സംഭവത്തിൽ പ്രതിയായ ഇതേ സ്കൂളിലെ വിദ്യാർഥി പതിനാലുകാരനായ കോൾട്ട് ഗ്രേയെ കസ്റ്റഡിയിലെടുത്തെന്നും പ്രതിക്കെതിരെ കൊലപാതകകുറ്റം ചുമത്തുമെന്നും മുതിർന്ന വ്യക്തിയായി കണക്കാക്കി വിചാരണ നടത്തുമെന്നും ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ക്രിസ് ഹോസെ വ്യക്തമാക്കി. ഏതു തരം തോക്കാണ് പ്രതി ഉപയോഗിച്ചതെന്നും വെടിവയ്പിലേക്കു നയിച്ച കാരണം സംബന്ധിച്ചും വ്യക്തമാക്കാൻ അധികൃതർ തയാറായില്ല.

അറ്റ്ലാന്റയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് സംഭവം. ക്ലാസ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോർ‌ട്ടുകൾ. ക്ലാസുകളിൽ നിന്ന് ഇറങ്ങിയോടിയ വിദ്യാർഥികൾ സമീപമുള്ള ഫുട്ബോൾ സ്റ്റേഡിയത്തിലാണ് അഭയം തേടിയത്. സ്ഥിതി നിയന്ത്രണത്തിലാണെന്ന് സ്കൂൾ വക്താവ് അറിയിച്ചു. വെടിവയ്പിനു മുൻപ് സ്കൂളിൽ ഭീഷണി കോളുകൾ എത്തിയെന്ന റിപ്പോർട്ടുകളെ കുറിച്ച് അറിവില്ലെന്ന് അധികൃതർ അറിയിച്ചു. 

പ്രസിഡന്റ് ജോ ബൈഡൻ വെടിവയ്പിനെ അപലപിച്ചു. വെടിവയ്പിനെ അർത്ഥശൂന്യമായ ദുരന്തമെന്നു വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ കമല ഹാരിസ്, അക്രമം അവസാനിപ്പിച്ചേ മതിയാകുയെന്നു പ്രതികരിച്ചു.

English Summary:

Shooting at a high school at Georgia in the United States of America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com