ADVERTISEMENT

മീററ്റ്∙ ഉത്തർപ്രദേശിൽ ബഹുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ കൊല്ലപ്പെട്ടു.  മരിച്ചവരിൽ ഒന്നരവയസ്സ് പ്രായമുള്ള പെൺകുഞ്ഞും ഉണ്ട്.  സാജിദ് (40), മകൾ സാനിയ (15), മകൻ സാഖിബ് (11), സിമ്ര (ഒന്നര വയസ്സ്), റീസ (7), നഫോ (63), ഫർഹാന (20), അലിസ (18), ആലിയ (6) എന്നിവരാണു മരിച്ചത്. പരുക്കേറ്റവരിൽ നാലുപേർ ലാലാ ലജ്‍പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരാൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു സൂചന. രക്ഷാപ്രവർത്തനം തുടരുകയാണ്. മീററ്റിൽ ലോഹ്യനഗർ മേഖലയിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രിയോടെയാണു മീററ്റിലെ സാക്കിർ കോളനിയിലെ മൂന്നുനില കെട്ടിടം തകർന്നുവീണത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന കനത്ത മഴയാണു കെട്ടിടം തകരുന്നതിനു വഴിവച്ചതെന്നാണു സൂചന.

രക്ഷപ്പെടുത്തിയവരിൽ അഞ്ചുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഇന്നലെ വൈകിട്ട് അ‍ഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങളെത്തി രക്ഷാപ്രവർത്തനം നടത്തി.  

English Summary:

3 Killed, Several Trapped After 3 Storeyed-Building Collapses In Meerut, Rescue Ops On

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com