ADVERTISEMENT

കൊച്ചി∙ എളമക്കരയിൽ യുവാവു റോഡിൽ മരിച്ചുകിടന്നത് കൊലപാതകമാണെന്നു വ്യക്തമായി. മരോട്ടിച്ചുവട് പാലത്തിനുതാഴെ താമസിക്കുന്ന പ്രവീൺ കൊല്ലപ്പെട്ട കേസിൽ കൊല്ലം സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെ കസ്റ്റഡിയിൽ എടുത്തു. മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കമാണു കൊലയ്ക്കു കാരണം. ഓണ ദിവസമായ ഇന്നലെ പുലർച്ചെയാണു പ്രവീണിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയതിനാൽ ഇന്നലെത്തന്നെ കൊലപാതകമാണെന്നു സംശയമുണ്ടായിരുന്നു. പുലർച്ചെ നടുറോഡിൽ യുവാവ് മരിച്ചുകിടക്കുന്നതുകണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.  

English Summary:

Man Found Dead in Elamakkara on Onam: Murder Confirmed, Suspect Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com