ADVERTISEMENT

തിരുവനന്തപുരം∙ ഓണസമ്മാനമായി കണ്ണൂർ ജനശതാബ്ദിക്കു പുതിയ കോച്ചുകൾ വരുന്നു. തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് റെയിൽവേ എൽഎച്ച്ബി (ലിങ്ക് ഫോഫ്മാൻ ബുഷ്) കോച്ചുകൾ അനുവദിച്ചു. ജർമൻ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന സ്റ്റെയിൻലസ് സ്റ്റീൽ കോച്ചുകളാണിവ. തിരുവനന്തപുരത്തുനിന്നുള്ള സർവീസിൽ 29 മുതലും കണ്ണൂരിൽനിന്നുള്ള സർവീസിൽ 30 മുതലും പുതിയ കോച്ചുകളുണ്ടാകും. 

ജനശതാബ്ദിയിലെ പഴയ കോച്ചുകൾ മാറ്റണമെന്ന യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിനാണ് പരിഹാരം ഉണ്ടായിരിക്കുന്നത്. അതേസമയം, കണ്ണൂർ ജനശതാബ്ദി പ്രതിദിന സർവീസാക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല. തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി എന്നിവയുടെ കോച്ചുകൾ മാറുന്നതും റെയിൽവേയുടെ പരിഗണനയിലുണ്ട്. മലബാർ, മാവേലി, പരശുറാം തുടങ്ങിയ ട്രെയിനുകൾക്കു പുതിയ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.

English Summary:

Onam Gift for Passengers: Thiruvananthapuram-Kannur Janshatabdi Gets LHB Coaches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com