ADVERTISEMENT

ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ സമീപം വെടിവയ്പ്പുണ്ടായത് ട്രംപിനുനേർക്കുള്ള വധശ്രമമെന്ന് എഫ്ബിഐ. യുഎസ് മുൻ പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ സമീപം വെടിവയ്പ്. ക്ലബിൽ ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോൾഫ് കോഴ്സ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി യുഎസ് വൈസ് പ്രസി‍ഡന്റും ട്രംപിന്റെ എതിർ സ്ഥാനാർഥിയുമായ കമല ഹാരിസും രംഗത്തെത്തി. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അമേരിക്കയിൽ അക്രമത്തിനു സ്ഥാനമില്ലെന്നും കമല ഹാരിസ് എക്സിൽ കുറിച്ചു. വെടിവയ്പ് സംബന്ധിച്ച റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും കമല വ്യക്തമാക്കി.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ. തകഴി സ്വദേശി ഷൈജുവിനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തകഴിയിലെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അക്രമം നടത്തിയതിന് ശേഷം ഇയാൾ ആശുപത്രിയിൽനിന്നും കടന്നകളയുകയായിരുന്നു.

കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെയാണ് ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവശേഷം ഒളിവിൽ പോയ അജ്മലിനെ പതാരത്തുനിന്നാണു പിടികൂടിയത്.

കൊച്ചി എളമക്കരയിൽ യുവാവു റോഡിൽ മരിച്ചുകിടന്നത് കൊലപാതകമാണെന്നു വ്യക്തമായി. മരോട്ടിച്ചുവട് പാലത്തിനുതാഴെ താമസിക്കുന്ന പ്രവീൺ കൊല്ലപ്പെട്ട കേസിൽ കൊല്ലം സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെ കസ്റ്റഡിയിൽ എടുത്തു.

കാമുകനൊപ്പം ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. ബൊമ്മനഹള്ളി സ്വദേശി പവിത്ര സുരേഷ് (29), കാമുകൻ ലവ്‌ലേഷ് (20) എന്നിവരാണു പിടിയിലായത്. പവിത്രയുടെ അമ്മ ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വിവാഹിതയായ പവിത്രയ്ക്ക് 20 വയസ്സുകാരനുമായുള്ള ബന്ധം ജയലക്ഷ്മി അറിഞ്ഞതും ചോദ്യം ചെയ്തതുമാണു കൊലപാതകത്തിലേക്ക് നയിച്ചത്.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഇന്നത്തെ രണ്ടു വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. തിങ്കളാഴ്ച രാവിലെ 8.25നുള്ള ഐഎക്‌സ് 345 കോഴിക്കോട് -ദുബായ്, രാവിലെ 9.00നുള്ള ഐഎക്‌സ് 393 കോഴിക്കോട് - കുവൈത്ത് വിമാനങ്ങളാണ് റദ്ദാക്കിയത്.

English Summary:

Top Headlines at a Glance: Donald Trump Shooting, Kamala Harris Response, Murder in Elamakkara, Hit-and-Run, Air India Express Cancels Flights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com