ADVERTISEMENT

പട്ന∙ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയിൽ ബിജെപിക്കു പിന്തുണയുമായി ബിഹാറിലെ സഖ്യകക്ഷികളായ ജനതാദൾ (യു), എൽജെപി (റാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച പാർട്ടികൾ രംഗത്തെത്തി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ തയാറെടുക്കവേയാണു പിന്തുണ.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്കു ജെഡിയുവിന്റെ പിന്തുണ റാം നാഥ് കോവിന്ദ് കമ്മിറ്റിയെ അറിയിച്ചിരുന്നതായി പാർട്ടി ഉപാധ്യക്ഷൻ സഞ്ജയ് കുമാർ ഝാ പറഞ്ഞു. ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് എത്ര വേഗം അവതരിപ്പിക്കുന്നോ അത്രയും നല്ലതാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനു എൽജെപിയുടെ  (റാംവിലാസ്) പൂർണ പിന്തുണയുണ്ടെന്നു പാർട്ടി ദേശീയ വക്താവ് അജയ് പാണ്ഡെ വ്യക്തമാക്കി. അടിക്കടിയുള്ള തിരഞ്ഞെടുപ്പുകൾ ചെലവേറിയതും സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിനു പലപ്പോഴും തടസവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി അനിവാര്യമാണെന്നു ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചി പ്രതികരിച്ചു.

English Summary:

Bihar's Ruling Alliance Backs "One Nation, One Election," Boosting Modi Government's Push

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com