ADVERTISEMENT

ആലപ്പുഴ∙ സ്വകാര്യ ബസിന് അടിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാർഡ് തക്കേചൊവ്വേലിക്കകത്ത് ലൗജി (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.45ന് ചേർത്തല - അരൂക്കുറ്റി റോഡിലായിരുന്നു അപകടം. റോഡിലെ ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം തെറ്റി ബസിന് അടിയിലേക്കു വീണെന്നാണ് പ്രാഥമിക വിവരം. ബസിന്റെ ചക്രങ്ങൾ ലൗജിയുടെ ദേഹത്തു കൂടി കയറിയിറങ്ങി.

സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന എത്തിയാണ് റോഡിലെ രക്‌തക്കറകൾ നീക്കിയത്. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഡ്രൈവറാണ് ലൗജി. പള്ളിപ്പുറം മലബാർ സിമെന്റ്സിലെ ലോഡിങ്ങ് തൊഴിലാളിയുമാണ്. ഭാര്യ: ഷിനിമോൾ. മക്കൾ: ഗൗരി, പരേതനായ അച്ചു.

English Summary:

51 year old man died in accident at Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com