ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എപ്പോഴെല്ലാം മോദിയുമായി ഒരുമിച്ചിരുന്നിട്ടുണ്ടോ അപ്പോഴെല്ലാം പരസ്പര സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്താറുണ്ടെന്നും അദ്ദേഹം കുറിച്ചു.

‘‘ചരിത്രത്തിലെ ഏതു സമയത്തേക്കാളും ശക്തവും ചലനാത്മകവുമാണ് നിലവിൽ ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം. 

‌‌പ്രധാനമന്ത്രി മോദി, നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോഴെല്ലാം, സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്താനുള്ള നമ്മുടെ കഴിവിൽ ഞാൻ അദ്ഭുതപ്പെടാറുണ്ട്. ഇന്നും അതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല.”  – പ്രസിഡന്റ് ബൈഡൻ പറഞ്ഞു. 

മോദിക്കൊപ്പം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാട്റ എന്നിവരുണ്ടായിരുന്നു.

English Summary:

Biden and Modi Reaffirm Strong US-India Partnership in Latest Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com