ADVERTISEMENT

കാവാലം∙ പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കാവാലം പഞ്ചായത്ത് ഒന്നാം വാർഡ്  സജീഷ് ഭവനത്തിൽ സജീഷ് (കണ്ണൻ -38) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഭാര്യ രശ്മിയും മക്കളും ഓണത്തിന് പൂച്ചാക്കലിലെ കുടുംബ വീട്ടിൽ പോയിരിക്കുകയായിരുന്നു.

രശ്മി പിതാവിനൊപ്പം ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് സജീഷിനെ മരിച്ചനിലയിൽ കണ്ടത്. ഡിവൈഎസ്പി അടക്കം പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മക്കൾ: ശ്രീയ, ആര്യൻ കൃഷ്ണൻ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Kerala Police officer suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com