ADVERTISEMENT

ന്യൂഡൽഹി∙ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായി ഉദയ ഭാനു ചിബിനെ നിയമിച്ച് എഐസിസി ഉത്തരവിറക്കി. നിലവിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും ജമ്മു കശ്മീർ പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമാണ് ഉദയ ഭാനു. നിലവിലെ ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസിന് മറ്റ് വലിയ ചുമതലകൾ നൽകുന്നതിന്റെ ഭാഗമായി പദവിയിൽനിന്ന് നീക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചതിനു പിന്നാലെയാണ് ഉദയ ഭാനുവിന്റെ നിയമനം.

ശ്രീനിവാസിന്റെ സേവനങ്ങളെ അഭിനന്ദിക്കുന്നുവെന്നും വാർത്താക്കുറിപ്പിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. 2019ൽ കേശവ് ചന്ദ് യാദവ് രാജിവച്ചതിനെത്തുടർന്നാണ് ശ്രീനിവാസ് ഇടക്കാല പ്രസിഡന്റായത്. 2020ൽ പൂർണസമയ പ്രസിഡന്റായി നിയമിച്ചു.

English Summary:

Youth Congress president Uday Bhanu Chib

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com