ADVERTISEMENT

തിരുവനന്തപുരം∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള ബിജെപിയുടെയും ഗവര്‍ണറുടെയും നിലപാടുകള്‍ സര്‍വകലാശാലകളെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഓഫിസുകളാക്കി മാറ്റുന്ന തരത്തിലേക്കു നീങ്ങുകയാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. 

വൈസ് ചാന്‍സലര്‍മാരുടെ ഒഴിവുകളിലേക്കു താല്‍ക്കാലികമായി നിയമനം നടത്തുന്ന ഏകപക്ഷീയമായ തീരുമാനത്തിലൂടെ ഗവര്‍ണര്‍ അക്കാദമിക് മികവുള്ളവരെ ഒഴിവാക്കി ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളെ നിയമിച്ചുകൊണ്ടിരിക്കുകയാണ്. വൈസ് ചാന്‍സലര്‍മാരുടെ ഓഫിസുകളെ യുഡിഎഫ് ബിജെപി ഓഫിസുകളാക്കി മാറ്റുകയാണ്. 

കാലിക്കറ്റ് സര്‍വകലാശാലയില്‍ കോണ്‍ഗ്രസ് സംഘടനാ നേതാവ് പി.രവീന്ദ്രനെയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ കോണ്‍ഗ്രസ് സംഘടനാ നേതാവായ എം. ജുനൈദിനെയും നിയമിച്ചിരിക്കുകയാണ്. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ റിട്ടയര്‍ ചെയ്ത വി.പി.ജഗതി രാജിനെയാണ് നിയമിച്ചിരിക്കുന്നത്.

കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ സംഘപരിവാര്‍ നോമിനിയായ ഡോ. കെ.കെ.ഗീതാകുമാരിയെയും നിയമിച്ചു. സംഘപരിവാര്‍, കോണ്‍ഗ്രസ് ആശയങ്ങള്‍ സര്‍വകലാശാലകളില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് ഗവര്‍ണര്‍ നടത്തുന്നത്. ലോകോത്തര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവരണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

English Summary:

Governor Accused of Turning Universities into BJP and Congress Offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com