ADVERTISEMENT

കൊച്ചി ∙ എറണാകുളം, പാലക്കാട് ജില്ലകളിലായി സഭാ തർക്കം നിലനിൽക്കുന്ന 6 പള്ളികൾ ഏറ്റെടുക്കാനുള്ള നിർദേശം പാലിക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് ജസ്റ്റിസ് വി.ജി. അരുൺ മുന്നറിയിപ്പ് നൽകി.

പള്ളികൾ ഏറ്റെടുക്കാനും ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് കലക്ടർമാർക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സെപ്റ്റംബർ 25ന്, 10 ദിവസത്തേക്ക് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ യാക്കോബായ സഭയിലെ ഫാ. കെ.കെ.മാത്യൂസ് ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലിലായിരുന്നു സ്റ്റേ. എന്നാൽ വിശദമായ വാദം കേൾക്കാനുള്ള താൽക്കാലിക സ്റ്റേ മാത്രമാണിതെന്നും ഹർജിക്കാർ അറിയിച്ചു.

എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ ഓർത്തഡോക്സ് സിറിയൻ പള്ളി, മഴുവന്നൂർ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി, പാലക്കാട് ജില്ലയിലെ മംഗളം ഡാം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എരിക്കിൻച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളി, ചെറുകുന്നം സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി എന്നിവ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏറ്റെടുക്കാനായിരുന്നു കോടതിയുടെ നിർദേശം.

English Summary:

Kerala Church Dispute: High Court Slams Government for Inaction on Takeover Order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com