ADVERTISEMENT

ന്യൂഡൽഹി∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ  ക്ലോക്ക് ചിഹ്നത്തിനുവേണ്ടിയുള്ള പോരാട്ടം പുനഃരാരംഭിച്ച് പവാർമാർ. അജിത് പവാർ വിഭാഗം  ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. ഒക്ടോബർ 15ന് കോടതി വാദം കേൾക്കും. 

ലോക്സഭാ തിരഞ്ഞെടുപ്പിന് അജിത് വിഭാഗം ക്ലോക്ക് ചിഹ്നം ഉപയോഗിച്ചത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പത്തിന്  കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് ശരദ് പവാർ കോടതിയെ സമീപിച്ചത്. അജിത് വിഭാഗത്തിന് പുതിയ ചിഹ്നം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

ശരദ് പവാറുമായി തെറ്റിപ്പോയ അജിത് പക്ഷത്തിന് പാർട്ടി പേരും ചിഹ്നവും ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവാദം നൽകിയിരുന്നു. 

English Summary:

Sharad Pawar Challenges Ajit Pawar's Use of "Clock" Symbol in Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com