ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ന്യൂസീലൻഡ് ഭീകരാക്രമണത്തിൽ മരിച്ച അൻസിയുടെ മാതാവ് റസിയയുടെയും സഹോദരൻ ആസിഫിന്റെയും തേങ്ങലുകൾക്കു മുൻപിൽ സ്തബ്ധരായി നിൽക്കുകയാണ് എല്ലാവരും. ഭീകരാക്രമണ വാർത്ത അറിഞ്ഞതു മുതൽ മകളും മരുമകനും സുരക്ഷിതരായിരിക്കണേ എന്ന പ്രാർഥനയിലും പ്രതീക്ഷയിലുമായിരുന്നു റസിയ. പക്ഷേ, ഏറെനേരത്തെ ആശങ്കയ്ക്കൊടുവിൽ വേദനയാർന്ന ആ വാർത്തയെത്തി.

പതിവായി ഫോണിലൂടെയും വാട്സാപ്പിലൂടെയും ബന്ധപ്പെടാറുള്ള മകൾ, ഭീകരാക്രമണം നടന്ന ദിവസം വിളിക്കാതായപ്പോൾ മുതൽ കുടുംബം ആശങ്കയിലായിരുന്നു. പിന്നീട് ഭർത്താവ് നാസറിനെ വിളിച്ചപ്പോൾ അൻസിക്കു പരുക്കേറ്റതായി അറിയിച്ചു. അപ്പോഴും മകളുടെ ജീവൻ രക്ഷപ്പെട്ടുവെന്ന ആശ്വാസത്തിലായിരുന്നു. വാടകവീട്ടിലാണ് ഇവർ കഴിയുന്നത്.  ഉപരിപഠനത്തിനായി ഭർത്താവിനൊപ്പം പോയ അൻസി കുടുംബത്തിന് എന്നും സഹായമായിരുന്നു. പിതാവ് മരണപ്പെട്ടതോടെ കുടുംബത്തിന്റെ ആശ്രയമായി മാറിയ അൻസിയുടെ ലക്ഷ്യം മികച്ച ജോലിയായിരുന്നു.

അബ്ദുൽനാസറിന്റെ പിതാവ് പൊന്നാത്ത് ഹംസയ്ക്കും കുടുംബത്തിനും മരുമകളുടെ വിയോഗം വിശ്വസിക്കാനാകുന്നില്ല. കൊടുങ്ങല്ലൂർ സ്വദേശിക്കു ഭീകരാക്രമണത്തിിൽ പരുക്കേറ്റെന്ന വാർത്ത അറിഞ്ഞതു മുതൽ ഇവരും ആശങ്കയിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com