ADVERTISEMENT

റിയാദ്∙ സൗദിയിൽ 18 വയസ്സ് തികയും മുൻപുള്ള വിവാഹം നിരോധിച്ചു. ബാലവിവാഹം പതിവല്ലെങ്കിലും നിയമം മൂലം നിരോധിക്കുന്നതായാണ് അറിയിപ്പ്. പ്രായപരിധി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ബാധകമാണ്.

പ്രായപൂർത്തിയായെന്ന് കോടതി ഉറപ്പുവരുത്തിയ രേഖയുടെ അടിസ്ഥാനത്തിൽ മാത്രമേ വിവാഹം നടത്താവൂയെന്നും സർക്കുലർ വ്യക്തമാക്കുന്നു. നിയമലംഘനത്തിന് കടുത്ത ശിക്ഷയുണ്ടാകും. സൗദിയിൽ കോടതി അനുമതിയോടെയാണ് വിവാഹങ്ങൾ സാധുവായി പ്രഖ്യാപിക്കുക.

English Summary: Saudi Arabia moves to ban child marriage with a new ruling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com