ADVERTISEMENT

ബെയ്ജിങ് ∙ ചന്ദ്രനിൽ പതാക സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന. 50 വർഷം മുൻപു മനുഷ്യൻ ചന്ദ്രനിലിറങ്ങിയ അപ്പോളോ ദൗത്യത്തിൽ സ്ഥാപിച്ച യുഎസ് പതാകകൾ മാത്രമാണ് ഇതുവരെ ചന്ദ്രനിലുണ്ടായിരുന്നത്. ചന്ദ്രോപരിതലത്തിൽ നിന്നു പാറക്കഷണങ്ങൾ ശേഖരിക്കാൻ ചൈന അയച്ച ചാങ് ഇ–5 പേടകം ചന്ദ്രോപരിതലത്തിൽ സ്ഥാപിച്ച പതാകയുടെ ചിത്രം ചൈന പുറത്തുവിട്ടു. 2 മീറ്റർ വീതിയും 90 സെന്റിമീറ്റർ വീതിയുമുള്ള പതാകയ്ക്ക് ഒരു കിലോഗ്രാം തൂക്കമുണ്ട്. 

English Summary: China flag on moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com