ADVERTISEMENT

ന്യൂയോർക്ക് ∙ ശൈത്യക്കൊടുങ്കാറ്റ് വീശിയടിക്കുന്ന യുഎസിൽ, പ്രസിദ്ധമായ നയാഗ്ര വെള്ളച്ചാട്ടവും ഭാഗികമായി തണുത്തുറഞ്ഞു. പൂജ്യം ഡിഗ്രിക്കു താഴേക്കു താപനിലയെത്തിയതോടെ വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളും മഞ്ഞുപാളികളായിമാറി. ഒഴുക്കു നിലച്ചിട്ടില്ല. അതിശൈത്യത്തിൽ ജനജീവിതം മരവിക്കുമ്പോഴും നയാഗ്രയുടെ അത്യപൂർവമായ ശൈത്യകാലദൃശ്യഭംഗി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനുമുൻപ് 1964 ലാണ് മഞ്ഞുകട്ടകൾ നയാഗ്രയുടെ ഒഴുക്കു തടസ്സപ്പെടുത്തിയത്. 

മഞ്ഞുകട്ടകൾ നദിയിലേക്കു വീഴുന്നതു തടയാൻ സ്റ്റീൽ, തടി, കേബിളുകൾ എന്നിവ ഉപയോഗിച്ച് ഐസ് ബൂം സംവിധാനമുണ്ട്. 1912 ഫെബ്രുവരി 4 ന് മഞ്ഞുപാളികൾ തകർന്ന് നദിയിൽ പതിച്ച് 3 പേർ മരിച്ചതോടെ അതിലൂടെ നടക്കുന്നത് നിരോധിച്ചിരുന്നു 

രാജ്യത്ത് ശീതക്കൊടുങ്കാറ്റിന്റെ ശക്തി ഇനിയും കുറഞ്ഞിട്ടില്ല. അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 60 കടന്നു. ബഫലോയിൽ മാത്രം 28 പേരാണു മരിച്ചത്. ഇവിടെ ഗതാഗത നിയന്ത്രണത്തിന് സൈനിക പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. വടക്കേ അമേരിക്കയിൽ വൈദ്യുതി വിതരണം പ്രതിസന്ധിയിലാണ്. ചൊവ്വാഴ്ച രാവിലെ മാത്രം 4,800 വിമാനസർവീസുകൾ റദ്ദാക്കി.

നയാഗ്ര വെള്ളച്ചാട്ടം ഭാഗികമായി തണുത്തുറഞ്ഞപ്പോൾ. (Photo@Twitter)
നയാഗ്ര വെള്ളച്ചാട്ടം ഭാഗികമായി തണുത്തുറഞ്ഞപ്പോൾ. (Photo@Twitter)

English Summary: Record cold wave in USA; Niagara water falls partially freezes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com