ADVERTISEMENT

റോം ∙ വത്തിക്കാനും ചൈനയും തമ്മിൽ 2018 ൽ ഉണ്ടാക്കിയ വിവാദ ഉടമ്പടി അനുസരിച്ച് ഫ്രാൻസിസ് മാർപാപ്പ ചൈനയിലെ 3 രൂപതകൾ പുനഃക്രമീകരിച്ച് ബിഷപ്പുമാരെ നിയമിച്ചു. 3 ബിഷപ്പുമാരുടെയും അഭിഷേകം വത്തിക്കാനിൽ നടന്നു. പീറ്റർ വു യിഷുൻ (ഫുജിയാനിലെ മിൻബേ രൂപത), ആന്തണി സുൻ വെൻജുൻ (വീഫാങ്), തദേവൂസ് വാങ് യൂഷെങ് (ഷെങ്സു) എന്നിവരാണ് ഒരാഴ്ചയ്ക്കിടെ ബിഷപ്പുമാരായി അഭിഷിക്തരായത്. 

ചൈനയിലെ 1.2 കോടി കത്തോലിക്കരിൽ ഒരു വിഭാഗം സർക്കാർ നിയന്ത്രണത്തിലും മറ്റുള്ളവർ വത്തിക്കാനു കീഴിൽ രഹസ്യമായും പ്രവർത്തിച്ചു വന്നിരുന്നതിനു പരിഹാരമായാണ് 2018 ൽ ഉടമ്പടി ഒപ്പുവച്ചത്. മെത്രാന്മാരെ നിയമിക്കാനുള്ള അധികാരം വത്തിക്കാനു നൽകിയെങ്കിലും സർക്കാർ അനുമതി വേണമെന്ന നിബന്ധന വച്ചിരുന്നു. കഴിഞ്ഞ വർഷം മതസ്വാതന്ത്ര്യത്തിന്റെ പേരിൽ ഷി ചിൻപിങ് സർക്കാർ ചില മെത്രാന്മാരെ ഏകപക്ഷീയമായി നിയമിച്ചെങ്കിലും മാർപാപ്പ അവർക്ക് അനുമതി നൽകി സംഘർഷം ഒഴിവാക്കി.

English Summary:

Pope Francis appoints three new bishops in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com