ADVERTISEMENT

ഇസ്‌ലാമാബാദ് ∙ 2022 ൽ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിയുടെ ലോങ് മാർച്ചിനിടെയുണ്ടായ അക്രമങ്ങളുടെ പേരിൽ ചുമത്തിയ 2 കേസുകളിൽനിന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജില്ലാ കോടതി കുറ്റവിമുക്തനാക്കി. മുൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി, അവാമി മുസ്‌ലിം ലീഗ് അധ്യക്ഷൻ ഷെയ്ഖ് റാഷിദ് അഹമ്മദ് എന്നിവരുൾപ്പെടെ 10 നേതാക്കളെയും കുറ്റവിമുക്തരാക്കി. അഴിമതിക്കേസിൽ ഇമ്രാൻ അറസ്റ്റിലായതിനു പിന്നാലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. 

കേസിൽ പിടിഐ നേതാക്കൾക്കെതിരെ തെളിവില്ലെന്നും തലസ്ഥാനനഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി ഉത്തരവിറക്കിയിരുന്നില്ലെന്നും ഇമ്രാന്റെ അഭിഭാഷകൻ പറഞ്ഞു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഇമ്രാൻ നിലവിൽ അഡിയാല ജയിലിലാണ്. 

English Summary:

Imran Khan was released in the violence cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com