പ്രമേഹം, കൊളസ്ട്രോൾ കുറയും, കൂർക്കംവലി നിൽക്കും: അമിതവണ്ണത്തിന് ‘ഒറ്റമൂലി’യുടെ ഫലംചെയ്യുന്ന വഴി: ഡോക്ടർ പറയുന്നു...
![OBESITY അമിതവണ്ണം നമ്മുടെ ആയുസ്സിനെ തന്നെ കുറയ്ക്കും. ഒന്നും രണ്ടുമല്ല, ഏതാണ്ട് 10–20 വർഷത്തെ ആയുസ്സ് കുറയ്ക്കുമെന്നാണ് പറയുന്നത് (Photo by AFP) / China OUT / CHINA OUT](https://img-mm.manoramaonline.com/content/dam/mm/mo/premium/life/images/2024/8/31/obesity-surgery-main.jpg?w=1120&h=583)
Mail This Article
സൗദി അറേബ്യൻ പൗരനായ ഖാലിദ് ബിൻ മൊഹ്‌സെൻ ഷാരി 610 കിലോഗ്രാമിൽനിന്ന് 68 കിലോയിലേക്ക് ശരീരഭാരം കുറച്ച വാർത്ത ലോകം അമ്പരപ്പോടെയാണ് കേട്ടത്. ഏതാനും ഗ്രാം ഭാരം കുറയ്ക്കാനായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഒളിംപിക്സിനിടെ നടത്തിയ പ്രയത്നങ്ങളുടെ റിപ്പോർട്ടും നമ്മെ വേദനിപ്പിച്ചിട്ട് അധികമായിട്ടില്ല. അതിനിടെയാണ് ഇത്രയേറെ ശരീരഭാരം കുറച്ച ഖാലിദിന്റെ വാർത്ത വൈറലാകുന്നത്. എന്നാൽ ഒറ്റയടിക്കോ, ഏതാനും മാസം കൊണ്ടോ, ഏതാനും വർഷംകൊണ്ടു പോലുമല്ല ഖാലിദ് ശരീരഭാരം കുറച്ചത്. ഒരു പതിറ്റാണ്ടിൽ ഏറെയെടുത്തു അതിന്. 100 കിലോ ശരീരഭാരത്തിലേക്ക് എത്തിയാൽതന്നെ ആശങ്കപ്പെടണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അമിതവണ്ണത്തെ അത്രയേറെ ശ്രദ്ധിക്കണം. ഇതിനിടെ എങ്ങനെയാണ് ഖാലിദിന്റെ അമിതവണ്ണം കുറച്ചത്? ഇതിനു വേണ്ടി നടത്തിയ ശസ്ത്രക്രിയകൾ എന്തെല്ലാമാണ്? അവ കേരളത്തിലും ലഭ്യമാണോ? ശരീരഭാരം വൻതോതിൽ കൂടിയാൽ വ്യായാമംകൊണ്ട് അത് കുറയ്ക്കാനാകില്ലേ? അമിതവണ്ണം മരണത്തിലേക്കു പോലും നയിക്കുമെന്നു പറയാൻ കാരണമെന്താണ്? വൈദ്യശാസ്ത്രത്തിന്റെ കൈപിടിച്ച് അമിതവണ്ണത്തെ പടിക്കു പുറത്താക്കാമെന്നു പറയുകയാണ് ഡോ. ആർ. പത്മകുമാർ. കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെയും കീഹോൾ ക്ലിനിക്കിലെയും ബാരിയാറ്റിക് സർജറി വിദഗ്ധനും സീനിയർ കൺസൽട്ടന്റ് ലാപ്രോസ്കോപിക് സർജനുമാണ് ഡോ. പത്മകുമാർ.