ആദ്യമായി ആ മൂന്നു പേരെ കണ്ടുമുട്ടുമ്പോൾ അമി ലുട്ട്‌വാക്കിന് 17 വയസ്സായിരുന്നു. എല്ലാവരും ഇസ്രയേല്‍ സൈന്യത്തിൽ. സൈബർ പോരാട്ട ഭൂമികയിൽ ആ സൗഹൃദം വളർന്നു. 22 വർഷങ്ങൾക്കിപ്പുറം അവർ വലിയൊരു ‘യുദ്ധം’ ജയിച്ച് വെന്നിക്കൊടി പാറിച്ചതും ടെക്‌ ലോകത്തായിരുന്നു. അതാകട്ടെ ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന വിജയവും. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടായിരുന്നു സൈബർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ മേഖലയിൽ നാൽവർ സംഘത്തിന്റെ വളർച്ച. അവർ തുടക്കമിട്ട കമ്പനി ഇന്ന് ലോകമെമ്പാടുമുള്ള ടെക് ബിസിനസുകാരുടെ ചർച്ചാ വിഷയമാണ്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബറ്റ് ടെക് ലോകത്തെ ഏറ്റവും വലിയ ഏറ്റെടുക്കലിന് ഒരുങ്ങുന്നതാണ് ഈ ചർച്ചയ്ക്കു കാരണം. ആൽഫബറ്റ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഈ നാൽവർ സംഘത്തിന്റെ കമ്പനിയെയാണ്. അതിന്റെ ചര്‍ച്ചകൾക്ക് നേതൃത്വം നൽകുന്നതാകട്ടെ ഒരു മലയാളിയും. 2300 കോടി ഡോളറിന് (ഏകദേശം 1.92 ലക്ഷം കോടി രൂപ) കമ്പനി ഏറ്റെടുക്കാനാണ് നീക്കമെന്നാണ് ‘വാൾസ്ട്രീറ്റ് ജേണൽ’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ഭാഗമായി കമ്പനി പ്രതിനിധികളുമായി തോമസ് കുര്യൻ നേരിട്ട് ചർച്ചകളും നടത്തി. ഈ ചർച്ചയിൽ ഇടപാട് തുക സംബന്ധിച്ച തീരുമാനമായി എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇടപാട് ഇത്രയും വലുതായതിനാൽത്തന്നെ ഒട്ടേറെ വെല്ലുവിളികൾക്കും സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അതിവേഗം വളരുന്ന സ്റ്റാർട്ടപ്പുകളെ വൻകിട കമ്പനികൾ വൻ തുകയ്ക്ക് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വലിയ ചർച്ചകൾ നടക്കുന്ന സമയമാണിത്. സ്റ്റാർട്ടപ്പുകളെ ഇല്ലാതാക്കുകയാണ് വൻകിട കമ്പനികളുടെ ലക്ഷ്യമെന്നു വരെ വിമർശനമുണ്ട്. മേൽപ്പറഞ്ഞ കമ്പനിയുടെ കാര്യത്തിലും അങ്ങനെ സംഭവിക്കുമോ? എന്താണ് ഈ ഇടപാടിനു പിന്നിലെ രഹസ്യം?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com