വിഭവങ്ങളാൽ സമ്പന്നമായ സംസ്ഥാനം. അതുവഴി കിട്ടിയ കാശെല്ലാം ചെലവാക്കിയത് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും മന്ത്രിമാരുടെ ചെലവിനും! ഒടുവിൽ കേരളത്തിലേതിനു സമാനമായ സാമ്പത്തിക പ്രതിസന്ധിയുടെ ഞെട്ടലിലാണിപ്പോൾ ഹിമാചൽ പ്രദേശ്.
ഹിമാചലിനെ അടിതെറ്റിച്ച കാരണങ്ങൾ പരിശോധിക്കുമ്പോൾ കേരളവും ഈ അപകടത്തിന് തൊട്ടടുത്തെത്തി എന്ന് മനസ്സിലാക്കാനാവും. എന്താണ് ഈ വടക്കൻ സംസ്ഥാനത്തിന് സംഭവിച്ചത്?
ബിജെപി ഇതര സർക്കാരാണ് വരുന്നതെങ്കിൽ കേന്ദ്രം ആ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുമെന്ന കേരളത്തിന്റെ വാദം ശരിവയ്ക്കുന്നതാണോ ഹിമാചലിൽ സംഭവിച്ചത്?
Mail This Article
×
ആദ്യം മുടങ്ങിയത് ട്രാൻസ്പോർട്ട് ജീവനക്കാരുടെ ശമ്പളം. കേരളത്തിലേതുപോലെത്തന്നെയാണ് ദൈവത്തിന്റെ നാടായ ഹിമാചല്‍ പ്രദേശിലും സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ പുറത്തെത്തിയത്. ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിലെ 12,000ത്തോളം വരുന്ന ജീവനക്കാർക്കാണ് 2023 മേയ് മാസം ആദ്യമായി ശമ്പളം മുടങ്ങിയത്. തുടർന്ന്, കേരളം അഭിമുഖീകരിച്ച പ്രശ്നങ്ങളെല്ലാം 3000 കിലോമീറ്ററോളം അകലെയുള്ള ഈ കുഞ്ഞു സംസ്ഥാനവും നേരിട്ടു. ഇപ്പോഴിതാ സംസ്ഥാനത്തെ രണ്ടേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാർക്കുള്ള മാസശമ്പളവും മുടങ്ങിയിരിക്കുകയാണ്. ഭൂപ്രകൃതിയിലും ജീവിത നിലവാരത്തിലും വരുമാനമാർഗത്തിലും കേരളവുമായി ഒരു സാമ്യവുമില്ലെങ്കിലും നിലവിൽ ഇരുസംസ്ഥാനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരുപോലെയാണ്.
രണ്ടിടത്തും ഭരിക്കുന്നത് ബിജെപി ഇതര സർക്കാരുകളാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി ഈ രണ്ടു സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കുന്നതും. ഹിമാചല്‍ പ്രദേശിനുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളവും അതിവേഗം അടുക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിലും കഴിഞ്ഞ മാർച്ചിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. സാങ്കേതിക തകരാറെന്ന ന്യായംകൊണ്ടു പ്രശ്നത്തെ മൂടിവെച്ചെങ്കിലും
English Summary:
The Roots of Himachal Pradesh Financial Crisis: Salaries Halted, Debt Soars, and Economic Future Uncertain
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.