ADVERTISEMENT

വാട്സാപ്പ് ധനകാര്യ സേവനങ്ങൾ കഴിഞ്ഞ വർഷം  ഇന്ത്യയിൽ തുടങ്ങിയതു മുതൽ പരമ്പരാഗത രീതിയിലുള്ള പണമിടപാട് മാർഗങ്ങളേക്കാൾ ആളുകളെ ആകർഷിക്കുന്നുണ്ട്. പക്ഷെ പലർക്കും അത് എങ്ങനെ ഉപയോഗിക്കണമെന്ന് ഇപ്പോഴും അറിയില്ല. ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം എന്നിവയിലുപയോഗിക്കുന്നതുപോലെ യുപി ഐ ഉപയോഗിച്ച് വാട്സാപ്പിലും പണം അയക്കലും, സ്വീകരിക്കലും ചെയ്യാം. ഇതിനായി വാട്സാപ്പുമായി ഒരു ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിക്കണം. ഇതിനായി  'സെറ്റിങ്സിൽ' പോയി  'പേയ്മെന്റ് ഓപ്ഷൻ' എന്നുള്ളത് എടുത്ത് അതിലുള്ള നിർദേശങ്ങൾ നോക്കുക. 

വാട്സാപ്പ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് അറിയുന്നതിനായി ആദ്യം 

∙വാട്സാപ്പ് തുറക്കുക 

∙'പേയ്മെന്റ്സ്' എന്നത് എടുക്കുക 

∙ഏതു ബാങ്ക് അക്കൗണ്ട് ആണെന്നത് തിരഞ്ഞെടുക്കുക 

∙ബാങ്ക് അക്കൗണ്ട്  ബാലൻസ് കാണുക എന്നത് കൊടുക്കുക 

∙പിൻ നമ്പർ അടിച്ചുകൊടുത്താൽ ബാലൻസ് കാണുവാൻ  സാധിക്കും. 

ചില ബാങ്കുകൾ വാട്സാപ്പിലൂടെ സൗജന്യ ബാങ്കിങ്  സേവനങ്ങളും നൽകുന്നുണ്ട്.

English Summary: How to View Bank Balance Through Whatsapp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com