ADVERTISEMENT

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡ് ഇടപാടുകളും താൽക്കാലികമായി രണ്ടു ദിവസങ്ങളിൽ കുറച്ചു മണിക്കൂറുകളിൽ പ്രവർത്തിക്കില്ലെന്ന് ബാങ്ക് അറിയിച്ചു. ഈ ഒരു വിവരം ഇമെയിൽ, എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. 2024 ജൂൺ 4 ന് 12:30 AM  - 2:30 AM വരെയും ജൂൺ 6 ന് 12:30 AM  മുതൽ 2.30 AM  വരെയുമായിരിക്കും ഇടപാടുകൾ തടസ്സപ്പെടുക. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡ് ഇടപാടുകൾ തടസപ്പെടും.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എടിഎം, പിഓഎസ് (സ്റ്റോറുകളിലെ കാർഡ് സ്വൈപ്പ് മെഷീൻ), ഓൺലൈൻ (പേയ്‌മെന്റ് ഗേറ്റ്‌വേ പോർട്ടൽ), നെറ്റ്‌ ഇടപാടുകൾ എന്നിവ ഈ സമയത്ത് തടസപ്പെടും. എച്ച്‌ഡിഎഫ്‌സി ബാങ്ക് റുപേ കാർഡുകൾ മറ്റ് (എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇതര) പേയ്‌മെന്റ് ഗേറ്റ്‌വേകളിൽ പോലും ഓൺലൈൻ ഇടപാടുകൾക്ക് പ്രവർത്തിക്കില്ല. എച്ച്ഡിഎഫ്സി ഒരു സിസ്റ്റം അപ്ഗ്രേഡ് നടത്തുന്നതിനാലാണ് കാർഡുകൾ താത്കാലികമായി പ്രവർത്തന രഹിതമാക്കുന്നത്.

English Summary:

HDFC Bank Debit and Credit Cards: System Maintenance to Disrupt Transactions on June 4 & 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com