ADVERTISEMENT

ഞാൻ ഹോമിയോ ക്ലിനിക്കുകളിലേക്ക് പ്ലാസ്റ്റിക് ബോട്ടിലുകൾ സപ്ലൈ ചെയ്യുന്ന വ്യാപാരിയാണ്.  പ്രതിമാസ വരുമാനം  പരമാവധി എത്ര വരുമ്പോൾ ആണ് ജിഎസ്ടി റജിസ്ട്രേഷൻ എടുക്കേണ്ടത് ? ഇതിന്മേൽ എന്തെങ്കിലും എക്സംപ്ഷൻ കിട്ടുമോ ? എന്തെല്ലാം പ്രമാണങ്ങളാണ് റജിസ്ട്രേഷനു വേണ്ടത്?

–എൻ. ശ്യാമളൻ, പള്ളുരുത്തി, കൊച്ചി

ഒരു സാമ്പത്തിക വർഷം 40 ലക്ഷം രൂപ വിറ്റുവരവ് കഴിയുമ്പോൾ നിർബന്ധമായും ജിഎസ്ടി നിയമത്തിലെ സെക്‌ഷൻ 22 പ്രകാരം റജിസ്ട്രേഷൻ എടുക്കണം. ഒരു മാസത്തിലെ വിറ്റുവരവിന്റെ അടിസ്ഥാനമല്ല ഇവിടെ പ്രധാനം.  ഒരു സാമ്പത്തിക വർഷമാണ് പരിധി നിശ്ചയിക്കുന്നത്.  പ്ലാസ്റ്റിക് ബോട്ടിലുകൾക്ക്  ജിഎസ്ടി നിയമത്തിലെ HSN code 3923 പ്രകാരം 18% ആണ് നികുതി നിരക്ക്.  താങ്കളുടേത് ഒരു പ്രൊപ്പ്രൈറ്ററി സ്ഥാപനം ആണെങ്കിൽ, റജിസ്ട്രേഷൻ എടുക്കാൻ ഓൺലൈൻ ആയി ജിഎസ്ടിയുടെ പോർട്ടലിൽ ആധാർ, പാൻകാർഡ്  കോപ്പികൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, റെന്റ് എഗ്രിമെന്റ് കോപ്പി, കെട്ടിട നികുതി അടച്ച രസീത്, ട്രേഡ് ലൈസൻസ് കോപ്പി തുടങ്ങിയവ അപ്‌ലോഡ് ചെയ്യണം.  ജിഎസ്ടി റജിസ്ട്രേഷൻ പരിധിയിലുള്ള ഉദ്യോഗസ്ഥൻ രേഖകൾ പരിശോധിച്ചു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. 

സ്റ്റാൻലി ജയിംസ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി. 


(വ്യാപാരികൾക്കും വ്യവസായികൾക്കും ജിഎസ്ടി നിയമത്തെ സംബന്ധിച്ച സംശയങ്ങൾ ചോദിക്കാം. തിങ്കളാഴ്ചകളിൽ പ്രസിദ്ധീകരിക്കുന്ന ബിസിനസ് മനോരമയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ഉത്തരം നൽകും. bpchn@mm.co.in എന്ന ഇ–മെയിലിൽ ചോദ്യങ്ങൾ അയയ്ക്കാം.) 

English Summary:

Plastic bottle sale and registration limit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com