ADVERTISEMENT

തിരുവനന്തപുരം∙ ബസുകൾ എവിടെ എത്തിയെന്നു കണ്ടെത്താനുള്ള ട്രാക്കിങ് സൗകര്യവും ഡിജിറ്റലായി പണം നൽകി ടിക്കറ്റെടുക്കാനുള്ള സംവിധാനവുമായി കെഎസ്ആർടിസി ‘ചലോ ആപ്പി’ന്റെ പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം ജില്ലയിൽ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്റ് ടു പോയിന്റ് സർവീസുകളിലുമാണ് ആദ്യഘട്ടത്തിൽ ആപ് ഉപയോഗിച്ചു യാത്ര ചെയ്യാൻ കഴിയുക.

കോട്ടയം, എറണാകുളം, കാസർകോട്, വയനാട് ജില്ലകളിൽ ചില സിറ്റി ബസുകൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ആപ്പിലുണ്ട്. തൃശൂർ ജില്ലയിൽ ട്രാക്കിങ് സംവിധാനം പരീക്ഷണ ഘട്ടത്തിലാണ്. 

സ്മാർട് ഫോണിലെ പ്ലേ സ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്ത് സിറ്റി തിരഞ്ഞെടുത്താൽ ഓരോ റൂട്ടിലും സർവീസ് നടത്തുന്ന ബസുകൾ എവിടെയെത്തിയെന്നും ഏതു സ്റ്റോപ്പിൽ എപ്പോൾ ബസ് എത്തും എന്നുമുള്ള വിവരം ലഭിക്കും. ഇതേ ആപ് ഉപയോഗിച്ച് യുപിഐ, എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ്, ചലോ പേ വോലറ്റ് തുടങ്ങിയ ഡിജിറ്റൽ മാർഗങ്ങളിലൂടെ പണമടച്ചു ടിക്കറ്റ് എടുക്കാം. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെ സഹായത്തോടെയാണ് ചലോ മൊബിലിറ്റി സൊല്യൂഷന് ടെൻഡർ നൽകിയത്. 

പരീക്ഷണ ഘട്ടത്തിലെ പോരായ്മകൾ പരിഹരിച്ച് നാലു മാസത്തിനുള്ളിൽ കേരളത്തിലെ എല്ലാ സർവീസുകളിലും ഈ സംവിധാനം ഏർപ്പെടുത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. 

English Summary:

KSRTC tracking app- chalo app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com