ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ സ്വർണ വില
Mail This Article
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിവിലേക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5770 രൂപയും പവന് 46,160 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 5,780 രൂപയിലും പവന് 46,240 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു.
ഏറ്റവും ഉയർന്ന മൂന്നാമത്തെ നിരക്ക് ജനുവരി 2 ന് രേഖപ്പെടുത്തിയ ശേഷം സ്വർണ വില കുറയാൻ തുടങ്ങിയതും കഴിഞ്ഞ രണ്ട് ആഴ്‌ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇപ്പോൾ സ്വർണം വ്യാപാരം തുടരുന്നതും ആഭരണം വാങ്ങാൻ ഇരിക്കുന്നവരെ സംബന്ധിച്ച് ആശ്വാസം നൽകിയിട്ടുണ്ട്. രാജ്യാന്തര വിപണിയിലും സ്വർണവില നിലവിൽ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
അതേ സമയം അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയത് സ്വർണത്തിനു തിരുത്തൽ നൽകി. 2032 ഡോളർ വരെയിറങ്ങിയ സ്വർണവില തിരികെ 2040 ഡോളറിലേക്ക് കയറിയെങ്കിലും അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വ്യാഴാഴ്ച വരാനിരിക്കെ ബോണ്ട് യീൽഡിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ സ്വര്‍ണ വിലയേയും സ്വാധീനിക്കും.