ADVERTISEMENT

കൊച്ചി ∙ ആഭ്യന്തര വിമാന യാത്രക്കാർക്കായി  1,799 രൂപ മുതൽ ആരംഭിക്കുന്ന നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവൽ സെയിൽ. സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായി ജനുവരി 11 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് പ്രത്യേക നിരക്കിൽ ലഭിക്കുക. 

 എയർ ഇന്ത്യ എക്സ്പ്രസിന്റെ  കൊച്ചിയിൽ നിന്നുള്ള ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി സർവീസുകൾക്കും, തിരുവനന്തപുരത്ത് നിന്നുള്ള  ബെംഗളൂരു, ചെന്നൈ സർവീസുകൾക്കും, കണ്ണൂരിൽ നിന്നുള്ള  ബെംഗളൂരു, തിരുവനന്തപുരം സർവീസുകൾക്കും, കോഴിക്കോട് നിന്നുള്ള ആഭ്യന്തര സർവീസുകൾക്കും പ്രത്യേക  ടിക്കറ്റ് നിരക്കുകൾ ബാധകമാണ്. കൂടാതെ എയർലൈനിന്റെ  നെറ്റ്‌വർക്കിലുടനീളം സെയിലിന്റെ  ഭാഗമായി ഡിസ്കൗണ്ടുകളും ലഭിക്കും.

English Summary:

Air India Express time to travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com