ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യത്തെ മികച്ച വി‍ഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ വികസിപ്പിച്ചതിന് കേന്ദ്ര സർക്കാരിന്റെ പുരസ്കാരം ലഭിച്ച ജോയ് സെബാസ്റ്റ്യനും സംഘവും ചേർന്ന് പുതിയ ഡെലിവറി ആപ് രംഗത്തിറക്കുന്നു. 'ലൈലോ' എന്ന ഭക്ഷണ ഡെലിവറി ആപ്പ് 17ന് മന്ത്രി കെ എൻ ബാലഗോപാൽ പുറത്തിറക്കും. ടെക്നോപാർക്കിലെ ആംഫി തിയേറ്ററിൽ വൈകിട്ട് ആറിനാണ് ചടങ്ങ്. ലൈലോ സിഇഒ ജോയ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ലൈലോയുടെ സേവനം ആരംഭിച്ചു. ഉടൻ കേരളത്തിലാകെ വ്യാപിപ്പിക്കും. ഇപ്പോൾ ഭക്ഷണ വിതരണമാണ് ആപ് (lilo.co.in) വഴിയുള്ള സേവനമെങ്കിലും ഭാവിയിൽ മത്സ്യം, മാംസം, പാൽ, പച്ചക്കറി, കുടുംബശ്രീ ഉൽപന്നങ്ങൾ തുടങ്ങിയവയുടെ വിതരണവും ഉണ്ടാകുമെന്ന്  ജോയ് സെബാസ്റ്റ്യൻ പറഞ്ഞു.

English Summary:

Techgentia with Lylo Delivery App

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com